Thiruvananhapuram election prediction
തെക്കൻ കേരളത്തിലെ അതിശക്തമായ വാശിയേറിയ ത്രികോണ പോരാട്ടം നടക്കുന്ന നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം സെൻട്രൽ, ചാത്തന്നൂർ, പത്തനംതിട്ട, കോന്നി, മണ്ഡലങ്ങൾ ഇക്കുറി ആരെ തുണക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.ബിജെപി വലിയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളും ഇക്കൂട്ടത്തിലുണ്ട്.താരമണ്ഡലങ്ങളിലടക്കം ഫലം പ്രവചനാതീതമാണ്. എ പ്ലസ് മണ്ഡലങ്ങളിലും സ്റ്റാർ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുന്നണികൾ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു.